Today: 09 May 2025 GMT   Tell Your Friend
Advertisements
അയര്‍ലണ്ടിലെ ആദ്യത്തെ ചെണ്ടമേള ടീം ഡബ്ളിന്‍ ഡ്രംസ് പതിനാറാം വര്‍ഷത്തിലേക്ക്
Photo #1 - Europe - Otta Nottathil - dublin_drums_chenda_melam_16_years_ireland
ഡബ്ളിന്‍ : മനസ്സിലെന്നോ ഇടംപിടിച്ച താളബോധത്തിന്റെ ബലത്തില്‍ 2009 ല്‍ അയര്‍ലണ്ടില്‍ ആദ്യമായി ഡബ്ളിനില്‍ നിന്നുള്ള 11 പേര്‍ ചേര്‍ന്ന് തുടക്കമിട്ട ഡബ്ളിന്‍ ഡ്രംസ് 15 വര്‍ഷം പിന്നിടുന്നു. കലകളെയും കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിക്കുന്ന ലൂക്കന്‍ മലയാളി ക്ളബ്ബിന്റെ ഓണാഘോഷത്തോടെയായിരുന്നു ടീമിന്റെ അരങ്ങേറ്റം. രണ്ടാമത്തെ മേളം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പ്രോഗ്രാമിനായിരുന്നു.

ആദ്യം കരിങ്കല്‍ കഷണങ്ങളിലും, പുളിമുട്ടിയിലും ചെണ്ട മേളത്തിന്റെ ആദ്യാക്ഷരങ്ങള്‍ സായത്തമാക്കി. നാട്ടില്‍ നിന്നും കുറെ നാളുകള്‍ ചെണ്ട അഭ്യസിച്ച ബിജു വൈക്കത്തിന്റെ നേതൃത്വത്തില്‍ റോയി പേരയില്‍, ഷൈബു കൊച്ചിന്‍, ജയന്‍ കൊട്ടാരക്കര,ഡൊമിനിക് സാവിയോ, ജോണ്‍സന്‍ ചക്കാലക്കല്‍, രാജു കുന്നക്കാട്ട്, ഉദയ് നൂറനാട്, റെജി കുര്യന്‍, സെബാസ്ററ്യന്‍ കുന്നുംപുറം,സണ്ണി ഇളംകുളത്ത് തുടങ്ങിയവരായിരുന്നു ടീമംഗങ്ങള്‍. (ഇതില്‍ സണ്ണി ഇളംകുളത്തിന്റെ ആക്സ്മിക വേര്‍പാട് ടീമിന് ഇന്നും ഒരു തീരാദുഃഖമായി).
പിന്നീട് ജോഫിന്‍ ജോണ്‍സന്‍, ബിനോയി കുടിയിരിക്കല്‍, ബെന്നി ജോസഫ്, സിറില്‍ തെങ്ങുംപള്ളില്‍, രാജന്‍ തര്യന്‍ പൈനാടത്ത്, ഷാലിന്‍ കാഞ്ചിയാര്‍,തോമസ് കളത്തിപ്പറമ്പില്‍, മാത്യൂസ് കുര്യാക്കോസ്,ബിനു ഫ്രാന്‍സീസ്, ലീന ജയന്‍, ആഷ്ലിന്‍ ബിജു, റോസ് മേരി റോയി തുടങ്ങിയവരും ടീമിലിടം കണ്ടെത്തി. ഇടക്ക് ഫാ. ഡോ. ജോസഫ് വെള്ളനാലും ടീമില്‍ ഉണ്ടായിരുന്നു.

ഇടിമുഴക്കത്തിന്റെ നാദം മുതല്‍ നേര്‍ത്ത ദളമര്‍മ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാന്‍ സാധിക്കുന്ന അത്ഭുത വാദ്യോപകരണമായ ചെണ്ട, 18 വാദ്യങ്ങള്‍ക്ക് തുല്യമായി കണക്കാക്കുന്നു. വാദ്യങ്ങളിലെ രാജാവ് എന്ന വിശേഷണവും ചെണ്ടക്ക് തന്നെ.

സൗത്ത് ഡബ്ളിന്‍ കൗണ്ടി കൗണ്‍സില്‍ നടത്തിയ നിരവധി പരിപാടികള്‍ക്ക് ചെണ്ടമേളം അവതരിപ്പിക്കുവാന്‍ ഡബ്ളിന്‍ ഡ്രംസിനു സാധിച്ചു. തലാ സിവിക് തീയേറ്ററില്‍ ക്ഷണിക്കപ്പെട്ട ഐറിഷ് ആരാധകര്‍ക്കു മുന്‍പില്‍ ചെണ്ടമേളം അവതരിപ്പിച്ചപ്പോള്‍ കൈ നിറയെ സമ്മാനങ്ങളുമായാണ് അവര്‍ യാത്രയാക്കിയത്.കേരള ഹൌസ് കാര്‍ണിവലിനും ചെണ്ടമേളവും, ശിങ്കാരി മേളവും അവതരിപ്പിച്ചു.

കോര്‍ക്ക്,ലിമറിക്ക്, നാസ്,ഗോള്‍വേ,പോര്‍ട്ട്ലീഷ്,ഡ്രോഹിഡ തുടങ്ങി അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ ഡബ്ളിന്‍ ഡ്രംസ് ചെണ്ടമേളം നടത്തിയിട്ടുണ്ട്. താലാ സൈന്റോളജി സെന്‍ററില്‍ പ്രശസ്ത സിനിമാ നടന്‍ ടോവിനോ തോമസിന്റെ സാന്നിധ്യത്തില്‍ എ ആര്‍ എം സിനിമയുടെ പ്രൊമോഷനും മേളം അവതരിപ്പിച്ച് സദസ്സിനെ ഇളക്കിമറിച്ചിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ക്രീയേഷന്‍സ് നടത്തിയ വിധു പ്രതാപ്, ജ്യോല്‍സ്ന ഗാനമേളയിലും തരംഗം തീര്‍ക്കുവാന്‍ ഡബ്ളിന്‍ ഡ്രംസിനു സാധിച്ചു. താല്‍ കില്‍നമന ഹാളിലും വിവാഹാവസരങ്ങളില്‍ ഹോട്ടലുകളിലും ആഷ്ലിന്‍ ബിജുവിന്റെ വയലിന്‍ മാസ്മരികതയില്‍ ഫ്യൂഷന്‍ ചെണ്ട മേളം നടത്തുവാനും ടീമിന് സാധിച്ചു. ഡബ്ളിന്‍ ഡ്രംസിന്റെ ശിങ്കാരിമേളവും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

താലയിലെയും ലൂക്കനിലെയും തിരുനാളുകള്‍ക്കും പ്രദക്ഷിണത്തിന് ചെണ്ടമേളം നടത്തിയിട്ടുണ്ട്.നിരവധി സ്ഥലങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മേളം നടത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി സെന്റ് പാട്രിക് ഡേ പരേഡിന് ചെണ്ടമേളം അവതരിപ്പിച്ചുവരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്റെറപ്പാസൈഡ് പരേഡിന് മേളം അവതരിപ്പിച്ചെങ്കില്‍ ഈ വര്‍ഷം ഡണ്‍ലേരിയില്‍ നടക്കുന്ന പരേഡിനാണ് ണ് ടീം ചെണ്ടമേളം കാഴ്ചവയ്ക്കുന്നത്.
ഇമ്മാനുവേല്‍ തെങ്ങുംപള്ളി (സ്പൈസ് വില്ലേജ് )യുടെ സഹകരണവും പ്രോത്സാഹനവും ടീമിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
അയര്‍ലണ്ട് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോക്ക് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണത്തിന് ആദ്യമായി ചെണ്ടമേളം നടത്തുവാന്‍ സാധിച്ചതും ഒരനുഗ്രഹമായി ടീം കാണുന്നു.

വിവരങ്ങള്‍ക്ക് :

ബിജു വൈക്കം :0 89 439 2104
റോയി പേരയില്‍ :087 669 4782
ഷൈബു കൊച്ചിന്‍ :0 87 684 2091
- dated 03 Mar 2025


Comments:
Keywords: Europe - Otta Nottathil - dublin_drums_chenda_melam_16_years_ireland Europe - Otta Nottathil - dublin_drums_chenda_melam_16_years_ireland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us